ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്നിട്ടില്ല: വിമര്‍ശനവുമായി മന്‍മോഹന്‍സിങ് 

മോദി സര്‍ക്കാര്‍ വിനാശകരമായ നയങ്ങളാണ് രാജ്യത്ത് പിന്തുടരുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്
ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്നിട്ടില്ല: വിമര്‍ശനവുമായി മന്‍മോഹന്‍സിങ് 

ബംഗലൂരു: മോദി സര്‍ക്കാര്‍ വിനാശകരമായ നയങ്ങളാണ് രാജ്യത്ത് പിന്തുടരുന്നതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഗൂഡാലോചന സിദ്ധാന്തങ്ങളിലാണ് മോദി സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നത്.  എക്‌സൈസ് നികുതി അധികമായി ചുമത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവേ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. 

ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്ന ഭാഷയില്‍ സംസാരിച്ചിട്ടില്ല. തന്നെ എതിര്‍ക്കുന്നവരെ പ്രതിരോധിക്കാന്‍ മോദി പ്രധാനമന്ത്രി ഓഫീസ് ദുരുപയോഗം ചെയ്യുകയാണെന്നും മന്‍മോഹന്‍സിങ് ആരോപിച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ വികസനപാഠങ്ങള്‍ ഉള്‍ക്കൊളളാന്‍ മോദി തയ്യാറാവണം.എന്‍ഡിഎ ഭരണകാലത്ത് ജിഡിപി പകുതിയായി ചുരുങ്ങി. മോദി സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം ജനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുണ്ടായിരുന്നു വിശ്വാസവും നഷ്ടമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

നേരത്തെ ജനാധിപത്യസംവിധാനത്തില്‍ ഏത് തരത്തിലുളള അക്രമ പ്രവര്‍ത്തനങ്ങളെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്നതിന് പകരം സംവാദങ്ങളിലേയ്ക്ക് നീങ്ങാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നമോ ആപ്പില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com