ചാനലിനു വേണ്ടി ചെയ്ത ജോലിക്കു പണം നല്‍കിയില്ല; കരാറുകാരന്‍ ആത്മഹത്യ ചെയ്തു, അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്

ചാനലിനു വേണ്ടി ചെയ്ത ജോലിക്കു പണം നല്‍കിയില്ല; കരാറുകാരന്‍ ആത്മഹത്യ ചെയ്തു, അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്
ചാനലിനു വേണ്ടി ചെയ്ത ജോലിക്കു പണം നല്‍കിയില്ല; കരാറുകാരന്‍ ആത്മഹത്യ ചെയ്തു, അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസ്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണാബിനെതിരേ അലിബാഗ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റിപ്ലബ്ലിക് ടിവി ഓഫിസില്‍ ഇന്റിരിയര്‍ ഡിസൈനിങ് ജോലികള്‍ ചെയ്തത് നായിക്കിന്റെ സ്ഥാപനമായിരുന്നു. 

റിപ്പബ്ലിക് ടിവി നായികിന് നല്‍കാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് നായികിന്റെ ഭാര്യ കുറ്റപ്പെടുത്തി. എന്നാല്‍ ചാനലിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനായി സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളാണിതെന്ന് റിപ്പബ്ലിക് ചാനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നായികിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് സൂപ്രണ്ട് സഞ്ജയ് പാട്ടീല്‍ അറിയിച്ചു.

നായിക് തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്തുനിന്ന് തന്നെ അദ്ദേഹത്തിന്റെ അമ്മ കുമുദിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുമുദ് എങ്ങനെയാണെന്ന് മരിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com