പാകിസ്ഥാന് നദീജലം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി 

പാകിസ്ഥാന് നദീജലം നല്‍കുന്നത് നിര്‍ത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
പാകിസ്ഥാന് നദീജലം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി 

ചണ്ഡീഗഡ്: പാകിസ്ഥാന് നദീജലം നല്‍കുന്നത് നിര്‍ത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രവി, ബിയാസ് നദികളിലെ ജലത്തിന്റെ വിനിയോഗം കുറ്റമറ്റതാക്കണം. പഞ്ചാബിലുടെ കടന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വിദഗ്ധരുടെ സംഘത്തിന് രൂപം നല്‍കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

ഹിമാലയത്തില്‍ മഞ്ഞുക്കട്ട ഉരുകുന്നത് രവി, ബിയാസ്, സത്‌ലജ് നദികളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. സ്വാഭാവികമായി നദികളിലെ അമിത ജലം പാകിസ്ഥാനിലേക്ക് ഒഴുകും. ഇത് തടയുന്നതിന് ഹിമാചല്‍ പ്രദേശിലെ ഡാമുകളില്‍ അമിത ജലം സംഭരിയ്ക്കണമെന്ന് കേന്ദ്രജലവിഭവ ശേഷി മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് അയച്ച കത്തില്‍ അമരീന്ദര്‍ സിങ് പറയുന്നു.

ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടുവരണം. 1960ലെ സിന്ധുനദിജല ഉടമ്പടി പ്രകാരം അനിയന്ത്രിതമായ നിലയില്‍ ജലം ഉപയോഗിക്കാന്‍ പാകിസ്ഥാന് ഇന്ത്യ അനുമതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com