ഹിമാലയന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച; ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് (ചിത്രങ്ങള്‍)

ഹിമാലയന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച; ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് (ചിത്രങ്ങള്‍)

 ഹിമാലയന്‍ മലനിരകളുളള ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ മഴക്കൊപ്പം കനത്ത ആലിപ്പഴ വീഴ്ച.

ന്യൂഡല്‍ഹി:  ഹിമാലയന്‍ മലനിരകളുളള ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ മഴക്കൊപ്പം കനത്ത ആലിപ്പഴ വീഴ്ച. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് കനത്ത ആലിപ്പഴ വീഴ്ച അനുഭവപ്പെട്ടത്. ഇതിന് പുറമേ ഹിമാചലിലെ ലാഹുല്‍, സ്പിതി ജില്ലകളില്‍ കന്നത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമേ ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, യുപി, സിക്കി, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


കനത്ത മഴ പ്രവചിച്ച പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്് അവധിയാണ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശീയത്. ഇതിന്റെ തുടര്‍ച്ചായി ഇന്ന് തലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com