കനത്ത മഞ്ഞുവീഴ്ച: ഉത്തരാഖണ്ഡില്‍ മൂന്നുമരണം, കേദാര്‍നാഥില്‍ 400ലധികം തീര്‍ത്ഥാടകര്‍ കുടുങ്ങി  

ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളടക്കം മൂന്നുപേര്‍ കനത്ത മഞ്ഞുവീഴ്ചയെതുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മരിച്ചു
കനത്ത മഞ്ഞുവീഴ്ച: ഉത്തരാഖണ്ഡില്‍ മൂന്നുമരണം, കേദാര്‍നാഥില്‍ 400ലധികം തീര്‍ത്ഥാടകര്‍ കുടുങ്ങി  

ഡെറാഡൂണ്‍: ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളടക്കം മൂന്നുപേര്‍ കനത്ത മഞ്ഞുവീഴ്ചയെതുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മരിച്ചു. തീര്‍ത്ഥാടനകേന്ദ്രമായ കേദാര്‍നാഥില്‍ 400ലധികം തീര്‍ത്ഥാടകര്‍ കുടുങ്ങിപോയി. ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, രാജ്യസഭാ എംപി പ്രദീപ് തംത എംഎല്‍എ മനോജ് റാവത്ത് എന്നിവരും ഇവിടെ കുടുങ്ങിയിട്ടുണ്ട്. 

മുംബൈയില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ സുദമ സിങ്(52), ഡല്‍ഹിയില്‍ നിന്നെത്തിയ ജാനകി ദേവി(61) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളായ യംനോത്രി, കേദാര്‍നാഥ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. 

നേപ്പാള്‍ സ്വദേശി ആകാശാണ് മരിച്ച മറ്റൊരാള്‍. കേദാര്‍താലില്‍ ട്രെക്കിംഗിനിടെയാണ് ഇയാള്‍ മരിച്ചത്. ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്ന മറ്റ് 35പേര്‍ സുരക്ഷിതരാണെന്ന് ജില്ലാ ഭരണകുടം അറിയിച്ചു. ഇവരെ രക്ഷിക്കാനായി മൂന്ന് സംഘമായി രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

കേദാര്‍നാഥിലെ തീര്‍ഥാടകരെ ബേസ് സ്‌റ്റേഷനായ ഗൗരികുണ്ഡില്‍ എത്തിക്കാന്‍ സംസ്ഥാന ദുരന്ത പ്രതികരണ സേനയും ജവാന്മാരും പോലീസും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഗില്‍ദിയാല്‍ അറിയിച്ചു. യാത്രയില്‍ കുടുങ്ങിയവരെല്ലാം ബിംബാലി,ലിഞ്ചൗലി എന്നിവിടങ്ങളില്‍ തങ്ങി കാലാസ്ഥ അനുകൂലമായതിനു ശേഷമാകും യാത്ര തുടരുക. മൂന്ന് ഇഞ്ചില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com