കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്
കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സമെന്റ് കേസെടുത്തു. ഭീകരപ്രവര്‍ത്തനത്തിന് വിദേശത്തുനിന്ന് പണം ലഭിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. 

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ഭീകരപ്രവര്‍ത്തന കേസുകളില്‍ എന്‍ഐഎ ഫയല്‍ ചെയ്ത പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പണംലഭിച്ചോയെന്നും അത് ഏതെല്ലാം വിധത്തില്‍ ഉപയോഗിച്ചെന്നും അന്വേഷിക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൊടുപുഴയില്‍ കോളജധ്യാപകന്റെ കൈപ്പത്തി വെട്ടിയതടക്കമുള്ള കേസുകളാണ് ഭീകരപ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നുറപ്പിക്കാനായി ദേശീയ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്. കണ്ണൂര്‍ കനകമലയില്‍ ഭീകരവാദ ക്യാമ്പ് സംഘടിപ്പിച്ചതും ബംഗളൂരുവിലെ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ വധിച്ചതും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നുണ്ട്. 


കര്‍ണാടകയില്‍ അധികാരത്തില്‍വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ ശുപാര്‍ശചെയ്യുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com