മൂന്ന് വയസ്സുകാരിയെ ഓടുന്ന കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു 

മൂന്നുവയസ്സുള്ള കുഞ്ഞിനെ ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതിയെ കൂട്ടബലാത്സംഗംചെയ്തു
മൂന്ന് വയസ്സുകാരിയെ ഓടുന്ന കാറില്‍ നിന്ന് വലിച്ചെറിഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു 

ന്യൂഡല്‍ഹി: മൂന്നുവയസ്സുള്ള കുഞ്ഞിനെ ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതിയെ കൂട്ടബലാത്സംഗംചെയ്തു. ഡല്‍ഹി-ഡറാഡൂണ്‍
ദേശീയപാതയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. 

കാറില്‍ നിന്ന് എറിഞ്ഞ കുഞ്ഞിനെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിനെ വലിച്ചെറിഞ്ഞ് മുന്നോട്ടുപോയ കാര്‍ ദേശീയപാതയ്ക്ക് സമീപമുള്ള ചപ്പാര്‍ എന്ന സ്ഥലത്ത് യുവതിയെ തള്ളിയിട്ടു. ജോലിതരാമെന്നുപറഞ്ഞ് ആര്‍.കെ. മേത്ത എന്നയാള്‍ 26കാരിയായ യുവതിയെയും കുഞ്ഞിനെയും കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മയക്കുമരുന്നുകലര്‍ത്തിയ പാനീയം കാറില്‍വച്ച് യുവതിക്ക് നല്‍കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ച കുഞ്ഞ് അപകടനില തരണംചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ബോധം വീണ്ടെടുത്തശേഷം യുവതി പ്രതികള്‍ക്കെതിരേ പരാതി സമര്‍പ്പിച്ചെന്നും പോലീസ് അറിയിച്ചു. മേത്തയ്ക്കും സുഹൃത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സിറ്റി എസ്പി ഒംബിര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com