അര്‍ണാബിനെതിരെ നടപടിയില്ല; മുംബൈ പൊലീസിനെതിരെ കോണ്‍ഗ്രസ് 

 അര്‍ണാബിനെതിരെ കേസെടുത്ത പൊലീസ് എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ്
 അര്‍ണാബിനെതിരെ നടപടിയില്ല; മുംബൈ പൊലീസിനെതിരെ കോണ്‍ഗ്രസ് 

മുംബൈ: ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ സ്വീകരിച്ച തുടര്‍നടപടികളെ കുറിച്ച് ആരാഞ്ഞ് കോണ്‍ഗ്രസ്. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇതിന്മേല്‍ കൈക്കൊണ്ട തുടര്‍നടപടി ആരാഞ്ഞാണ് കോണ്‍ഗ്രസ് മുംബൈ പൊലീസിനെ സമീപിച്ചത്.

അര്‍ണാബിനെതിരെ കേസെടുത്ത പൊലീസ് എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്‍വേ നായികിന്റെ ആത്മഹത്യാ കുറിപ്പില്‍ അര്‍ണാബിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. കുടിശ്ശികയായ പണം നല്‍കാത്തതിനെ സംബന്ധിച്ച് പറയുന്ന ഭാഗത്താണ് അര്‍ണാബിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങല്‍ നിലനില്‍ക്കുമ്പോള്‍ മുംബൈ പൊലീസ് എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചതെന്ന് അറിയാന്‍ രാജ്യം  ഉറ്റുനോക്കുന്നതായി ഖേര പറഞ്ഞു.

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാകുറിപ്പ് മരണമൊഴിയായി കാണാവുന്നതാണ്. അങ്ങനെയെങ്കില്‍ മോദിയുടെ ഭരണത്തിന് കീഴില്‍  എന്തുകൊണ്ട് എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നില്ല?,എന്തുകൊണ്ട് അര്‍ണാബ് മുന്‍കൂര്‍ ജാമ്യം തേടിയില്ല?, എന്തുകൊണ്ട് അര്‍ണാബിന് കൂടുതല്‍ സമയം അനുവദിച്ചു? ഇത്തരത്തില്‍ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതായും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

റിപ്പബ്ലിക് ടിവി നല്‍കാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് നായികിന്റെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ചാനലിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിനായി സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളാണിതെന്ന് റിപ്പബ്ലിക് ചാനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നായികിന്റെ കോണ്‍കോഡ് ഡിസൈന്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ സേവനം ചാനലിന് ലഭിച്ചിരുന്നു. എന്നാല്‍, കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് പണം നല്‍കിയതിന്റെ ചെക്ക് നമ്പര്‍, തുക, പണം നല്‍കിയ തീയതി തുടങ്ങിയ വിവരങ്ങള്‍ ചാനലിന്റെ കൈവശമുണ്ടെന്നും റിപ്പബ്ലിക്ക് ടിവി ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com