ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായാല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണം; സുപ്രീം കോടതി 

ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ യാത്രക്കാര്‍ മരിക്കുകയോ അപകടമുണ്ടാവുകയൊ ചെയ്താല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.
railway
railway

ന്യൂഡല്‍ഹി: ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ യാത്രക്കാര്‍ മരിക്കുകയോ അപകടമുണ്ടാവുകയൊ ചെയ്താല്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അശ്രദ്ധയാണ് കാരണം എന്ന് ചൂണ്ടികാട്ടി റെയില്‍വേയ്ക്ക് ഒഴിയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 

ജസ്റ്റിസ് എകെ ഗോയല്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്. 1989ലെ റെയില്‍വേ ആക്ട് പ്രകാരം ട്രെയിന്‍ യാത്രക്കാര്‍ക്ക് എന്തെങ്കിലും പരുക്ക് പറ്റിയാലും ആത്മഹത്യ, സ്വന്തം പിഴവുകാരണം അപകടമോ മരണമോ സംഭവിക്കുക, സ്വയം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ്. 

ഈ വിഷയത്തില്‍ മുമ്പ് പല കോടതി ഉത്തരവുകളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് പുതിയ ഉത്തരവ് സുപ്രീം കോടതി കൈകൊണ്ടിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com