മെയ്ക്ക് ഇന്‍ ഇന്ത്യ ഇപ്പോള്‍ മെയ്ക്ക് ഫോര്‍ ഇന്ത്യയായി; ഫ്‌ലിപ്പ് കാര്‍ട്ട് ഏറ്റെടുക്കലില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം 

മെയ്ക്ക് ഇന്‍ ഇന്ത്യ ഇപ്പോള്‍ മെയ്ക്ക് ഫോര്‍ ഇന്ത്യയായി; ഫ്‌ലിപ്പ് കാര്‍ട്ട് ഏറ്റെടുക്കലില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം 

ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖ കമ്പനിയായ ഫ്‌ലിപ്പ് കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍ മാര്‍ട്ട് ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി സിപിഎം

ന്യൂഡല്‍ഹി:  ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖ കമ്പനിയായ ഫ്‌ലിപ്പ് കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍ മാര്‍ട്ട് ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി സിപിഎം. രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയില്‍ പിന്‍വാതില്‍ വഴിയുളള വിദേശ നിക്ഷേപ ഒഴുക്കിനെ തടയാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു. 

ചില്ലറ വില്‍പ്പന മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപിയും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭരണപക്ഷമായതോടെ ഓണ്‍ലൈന്‍ വ്യാപാരം രംഗത്തേയ്ക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ട സൗകര്യം ബിജെപി ഒരുക്കി നല്‍കുകയാണെന്ന് സിപിഎം ആരോപിച്ചു.

മേക്ക് ഇന്‍ ഇന്ത്യ ഇപ്പോള്‍ മേക്ക് ഫോര്‍ ഇന്ത്യയായി മാറിയിരിക്കുന്നു. ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വെളളം ചേര്‍ത്തെന്നും സിപിഎം ആരോപിച്ചു.

സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചും ഈ ഇടപാടിനെ എതിര്‍ത്തു. രാജ്യത്തിന്റെ ചില്ലറ വില്‍പ്പന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഇടപാടെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. ചെറുകിട, ഇടത്തരം ബിസിനസ്സുകളെ ബാധിക്കുന്ന ഈ ഏറ്റെടുക്കലില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് സംഘടന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. 

ഫ്‌ലിപ്പുകാര്‍ട്ടിന്റെ 77 ശതമാനം ഓഹരിയാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. 1.07 ലക്ഷം കോടി രൂപയുടെ ഇടപാട് ഈ രംഗത്തെ ഏറ്റവും വലുതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com