തലേന്നത്തെ പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും; പൊലീസുകാരന്റെ മകന്‍ മരിച്ച നിലയില്‍ 

മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അദര്‍വാ ഷിന്‍ഡേ(20) തലേന്നു രാത്രി പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് പോലീസ്
തലേന്നത്തെ പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും; പൊലീസുകാരന്റെ മകന്‍ മരിച്ച നിലയില്‍ 

മുംബൈ: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ അദര്‍വാ ഷിന്‍ഡേ(20) തലേന്നു രാത്രി പങ്കെടുത്ത പാര്‍ട്ടിയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് പോലീസ്. മറാത്തി സിനിമ-സീരിയല്‍ നിര്‍മാതാവ് മകളുടെ 18-ാം പിറന്നാളിന് സംഘടിപ്പിച്ച വിരുന്നിലാണ് മരിക്കുന്നതിന് മുമ്പ് അദര്‍വ അവസാനമായി പങ്കെടുത്തത്. 

നിര്‍മാതാവ് മകള്‍ക്ക് സുഹൃത്തുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ ഓണ്‍ലൈനായി ഫഌറ്റ് ബുക്ക് ചെയ്ത് നല്‍കുകയായിരുന്നെന്നും മറ്റു കുട്ടികള്‍ എത്തുന്നതുവരെ മകളോടൊപ്പം ഇയാള്‍ ഫഌറ്റില്‍ തന്നെ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. പാര്‍ട്ടിയില്‍ കുട്ടികള്‍ മദ്യവും മറ്റും ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇയാള്‍ക്ക് അറിയില്ലായിരുന്നു.

രാവിലെ ഏഴുമണിയോടെ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങി ഫഌറ്റിന് പുറത്തേക്കെത്തുന്ന അദര്‍വയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കൈകാട്ടി വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നും നിര്‍ത്താതിരുന്നതിനാല്‍ ഇവിടെനിന്ന് ഒരു ഓട്ടോയില്‍ കേറി പോകുന്നതായി കാണാം. എന്നാല്‍ കുറച്ചുസമയങ്ങള്‍ക്കുശേഷം അതേ ഓട്ടോയില്‍ അദര്‍വ തിരിച്ച് അവിടെതന്നെ വന്നിറങ്ങുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. പിന്നീട് ഫഌറ്റിലൂടെ ഓടുകയും ഇടയില്‍ ഛര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപാര്‍ട്ട്‌മെന്റിന് 500മീറ്റര്‍ അകലെയായാണ് അദര്‍വയുടെ മൃതദേഹം കണ്ടെത്തിയത്. 

പാര്‍ട്ടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ഭൂരിഭാഗം പേരും നന്നായി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നെന്നും പാര്‍ട്ടി കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരില്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പലര്‍ക്കും പാര്‍ട്ടിയില്‍ എന്താണ് സംഭവിച്ചതെന്നോ അവര്‍ ചെയ്തതെന്താണെന്നോ ഓര്‍മയില്ല. എന്നാല്‍ ശാരിരിക മര്‍ദ്ദനങ്ങള്‍ ഉണ്ടായതായി കാണുന്നില്ല, പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com