ഹൈബി, ഷാഫി എന്നിവരെ തഴഞ്ഞു; കേശവ് യാദവ് പുതിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2018 10:23 PM  |  

Last Updated: 11th May 2018 10:36 PM  |   A+A-   |  

 

ന്യൂഡല്‍ഹി:ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കേശവ് ചന്ദ് യാദവിനെ ദേശീയ പ്രസിഡന്റായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചു. ശ്രീനിവാസ് ബി വിയാണ് പുതിയ ദേശീയ വൈസ് പ്രസിഡന്റെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത പട്ടികയിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുളള മൂന്ന്‌പേര്‍ തഴയപ്പെട്ടു.  എംഎല്‍എമാരായ ഹൈബി ഈഡന്‍, റോജി എം.ജോണ്‍, ഷാഫി പറമ്പില്‍, എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ട പ്രമുഖ പേരുകളാണ്. ഇതിന്റെ ഭാഗമായി അഖിലേന്ത്യാ നേതൃത്വം നടത്തിയ സംവാദത്തിലും അഭിമുഖത്തിലും ഇവര്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മൂന്നരവര്‍ഷം ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന അമരീന്ദര്‍ സിങ് രാജാ ബ്രാറിന്റെ പിന്‍ഗാമിയാണ് കേശവ് ചന്ദ് യാദവ്. നീണ്ടകാലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം വഹിച്ച അമരീന്ദര്‍ സിങ് രാജാ ബ്രാറിനെ കോണ്‍ഗ്രസ് നേതൃത്വം അഭിനന്ദിച്ചു.