രണ്ടു മുറി വീടിന് എട്ടര ലക്ഷം രൂപ വൈദ്യുതി ബില്‍; പച്ചക്കറി വ്യാപാരി ജീവനൊടുക്കി

രണ്ടു മുറി വീടിന് എട്ടര ലക്ഷം രൂപ വൈദ്യുതി ബില്‍; പച്ചക്കറി വ്യാപാരി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഔറംഗാബാദ്: എട്ടര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച പച്ചക്കറി വ്യാപാരി തൂങ്ങി മരിച്ച നിലയില്‍. വൈദ്യുതി ബില്‍ അടയ്ക്കാനാവാത്തതിനാല്‍ ജീവനൊടുക്കുന്നു എന്നു വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. ജഗന്നാഥ് ഷെയ്ക്ക് എന്ന പച്ചക്കറി കച്ചവടക്കാരനാണ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഞെട്ടിക്കുന്ന ബില്‍ സമ്മാനിച്ചത്. 

ഇരുപതു വര്‍ഷമായി കുടുംബത്തോടൊപ്പം രണ്ടു മുറികളുള്ള തകര ഷെഡിലാണ് ജഗന്നാഥ് ഷെയ്ക്ക് താമസിക്കുന്നത്. ഇവിടത്തെ വൈദ്യുതി ഉപയോഗത്തിനാണ് ഷെയ്ക്കിന് എട്ടര ലക്ഷം രൂപയുടെ ബില്‍ നല്‍കിയത്. 55,519 യൂണിറ്റ് ഉപയോഗിച്ചത് 8,64,718 രൂപ അടയ്ക്കണമെന്നാണ് മഹാരാഷ്ട്രാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ബില്‍ നല്‍കിയത്. 

തെറ്റായി മീറ്റര്‍ റീഡിങ് എടുത്തതാണ് ഭീമന്‍ ബില്‍ വരാന്‍ കാരണമെന്ന് ഇലക്ട്രിസിറ്റി അധികൃതരുടെ അന്വേഷണത്തില്‍ വ്യക്തമായി. 6117.8 കിലോവാട്ട് എന്നതിനു പകരം റീഡിങ്ങില്‍ 61,178 കിലോവാട്ട് എന്നു രേഖപ്പെടുത്തുകയായിരുന്നു. തെറ്റായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും  മഹാരാഷ്ട്രാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മീറ്ററിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയിരുന്നതിനാല്‍ ഷെയ്ക്കിന്റെ വീട്ടിലെ മീറ്റര്‍ ജനുവരിയില്‍ മാറ്റിവച്ചതാണെന്നും കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com