ഹൈദരാബാദില്‍ മലയാളി നഴ്‌സിനു നേരെ ആസിഡ് ആക്രമണം; പ്രതി മലയാളിയായ മുന്‍ കാമുകന്‍ 

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം.
ഹൈദരാബാദില്‍ മലയാളി നഴ്‌സിനു നേരെ ആസിഡ് ആക്രമണം; പ്രതി മലയാളിയായ മുന്‍ കാമുകന്‍ 

ഹൈദരാബാദ്: ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം. ജിഷ ഷാജി(23)ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മലയാളിയായ പ്രമോദാണ് ജിഷയ്ക്കുനേരെ ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 

പ്രമോദും ജിഷയും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നെന്നും ഇവര്‍ പ്രണയത്തിലായിരുന്നെന്നും പൊലീസ് പറയുന്നു. ഏകദേശം ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നെന്നും അന്നുമുതല്‍ ജിഷയെ വീണ്ടും ബന്ധം തുടരണമെന്ന ആവശ്യവുമായി പ്രമോദ് സമീപിക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു. ജിഷ പ്രമോദിന്റെ ആവശ്യം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും ഇന്നലെ രാവിലെ ഹൈദ്രാബാദിലെത്തിയ പ്രമോദ് ആക്രമണത്ത് തയ്യാറായി തന്നെയായിരുന്നു വന്നതെന്നും പൊലീസ് പറഞ്ഞു. 

ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങവെ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഹോസ്റ്റലില്‍ ആയിരുന്നു താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com