2014ല്‍ ബിജെപിയുടെത് ചരിത്രവിജയം; എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍ 

014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയം ചരിത്രപരമെന്ന് എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്ക്.
2014ല്‍ ബിജെപിയുടെത് ചരിത്രവിജയം; എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍ 

ന്യൂഡല്‍ഹി: 2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയം ചരിത്രപരമെന്ന് എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്ക്. പ്ലസ്ടു പഠനത്തിനുളള പാഠ പുസ്തകത്തിലാണ് ബിജെപിയെയും മോദിയെയും മഹത്വവല്‍ക്കരിച്ചിരിക്കുന്നത്. അടുത്തിടെ വിപണിയില്‍ ഇറങ്ങിയ 'പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പേരിലുളള പാഠ പുസ്തകത്തിലാണ് മോദി സ്തുതി ഇടംപിടിച്ചിരിക്കുന്നത്.മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തിനായി നിലകൊളളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് വരുത്തി തീര്‍ക്കാന്‍ ഷബാനുകേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളും ബുക്കില്‍ പ്രതിപാദിച്ചിട്ടുണ്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

പ്ലസ്ടു പാഠ പുസ്തകത്തില്‍ കമ്മ്യൂണലിസം, സെക്യൂലാരിസം, ഡെമോക്രസി എന്ന അധ്യായത്തില്‍ 1986ന് ശേഷം ഹിന്ദു ദേശീയ വാദം ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ എങ്ങനെയാണ് കടന്നുകൂടിയതെന്നും വിശദീകരിക്കുന്നു. വി ഡി സവര്‍ക്കര്‍ ഹിന്ദുത്വത്തെ നിര്‍വചിക്കുന്ന വിധവും പ്രതിപാദിക്കുന്ന ബുക്കാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ പൗരന്മാരും ഇന്ത്യയെ ജന്മദേശം എന്നതിലുപരി വിശുദ്ധ ഭൂമിയായാണ് കണക്കാക്കുന്നത്. ഏകത ബോധമുളള ദേശീയ സംസ്‌കാരം ഊട്ടിയുറപ്പിച്ചാല്‍ മാത്രമേ ശക്തമായ ഒരു രാജ്യത്തെ സൃഷ്ടിക്കാന്‍ കഴിയുകയുളളുവെന്ന് ഹിന്ദുത്വ കാഴ്ചപ്പാടുളളവര്‍ വാദിക്കുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ചിരുന്ന മുസ്ലീം വിരുദ്ധര്‍ എന്ന പദപ്രയോഗം പുതിയ ബുക്കില്‍ നിന്നും നീക്കി. പകരം 2002 ഗുജറാത്ത് കലാപം എന്ന പേരിലുളള പാഠ്യഭാഗം ബുക്കില്‍ ഉള്‍പ്പെടുത്തി. മുസ്ലീം എന്ന വാക്ക് പോലും പാഠ്യഭാഗങ്ങളില്‍ നിന്നും നീക്കിയാണ് പുസ്തകം എന്‍സിഇആര്‍ടി പുറത്തിറക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com