കിസാന്‍ ലോങ് മാര്‍ച്ച് കരുത്തേകി; മഹാരാഷ്ട്രയില്‍ ശക്തി തെളിയിക്കാന്‍ സിപിഎം;തെരഞ്ഞെടുപ്പ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍ 

കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി എഐകെഎസിന്റെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ച് മഹാരാഷ്ട്രിയില്‍ ഇടതുപക്ഷത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു
കിസാന്‍ ലോങ് മാര്‍ച്ച് കരുത്തേകി; മഹാരാഷ്ട്രയില്‍ ശക്തി തെളിയിക്കാന്‍ സിപിഎം;തെരഞ്ഞെടുപ്പ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍ 


മുംബൈ: കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി എഐകെഎസിന്റെ നേതൃത്വത്തില്‍ നടന്ന കിസാന്‍ ലോങ് മാര്‍ച്ച് മഹാരാഷ്ട്രിയില്‍ ഇടതുപക്ഷത്തിന് പുതിയ ഉണര്‍വ് നല്‍കുന്നു. പലഘര്‍ ലോകസഭ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകളാണ്. റാലിയുടെ ചിത്രം സിപിഎം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. കിസാന്‍ ലോങ് മാര്‍ച്ച് നേതാവ് കിരണ്‍ രാജ ഗഹ്‌ലയാണ് സിപിഎം സ്ഥാനാര്‍ത്ഥി.

ബിജെപി എംപി ചിന്തമന്‍ വാംഗ മരണപ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. രാജേന്ദ്ര ഗവിത് ആണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. മെയ് 28നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

മരണപ്പെട്ട ബിജെപി എംഎല്‍എയുടെ മകനെ ശിവസേന സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നതുകൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് പലഘറിലേത്. ബിജെപിയും ശിവസേനയും മുഖാമുഖം വരുന്നതിനാല്‍ ഏറെ ഗൗരവപരമായാണ് ബിജെപി നേതൃത്വം തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. 

കിസാന്‍ ലോങ് മാര്‍ച്ചിലൂടെ നേടിയെടുത്ത ജനപിന്തുണ തെരഞ്ഞെടുപ്പില്‍ സഹായകമായും എന്ന പ്രതീക്ഷയിലാണ് സിപിഎം. വേിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐകെഎസിന്റെ നേതൃത്വത്തില്‍ നടത്തിയ ലോങ് മാര്‍ച്ച് ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാരിന പ്രതിരോധത്തിലാക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ രാജ്യവ്യാപകമായി ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ലോങ് മാര്‍ച്ചിന് ശേഷം സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് സംഘടനയ്ക്ക് ഉണ്ടാക്കാന്‍ സാധിച്ചത് എന്ന വിശ്വാസത്തിലാണ് സിപിഎം നേതൃത്വം. മാര്‍ച്ച് ആറിന് നാസിക്കില്‍ നിന്നും ആരംഭിച്ച ലക്ഷം കര്‍ഷകര്‍ അണിനിരന്ന ലോങ് മാര്‍ച്ച്് 12നാണ് മുംബൈയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com