ജെഡിഎസിനെ കൂടെനിര്‍ത്താനുള്ള അടവുമായി കോണ്‍ഗ്രസ്; ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറെന്ന് സിദ്ധരാമയ്യ

ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനമൊഴിഞ്ഞു നല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ജെഡിഎസിനെ കൂടെനിര്‍ത്താനുള്ള അടവുമായി കോണ്‍ഗ്രസ്; ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറെന്ന് സിദ്ധരാമയ്യ


ബെംഗലൂരു: ദളിത് മുഖ്യമന്ത്രിക്കായി സ്ഥാനമൊഴിഞ്ഞു നല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ തൂക്കുസഭ നിലവില്‍ വരുമെന്നും ജനതാദള്‍ (എസ്) നിര്‍ണായക ശക്തിയാകുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനോട് പ്രതികരിക്കവെയാണ് സിദ്ധരാമയ്യ ഇതു പറഞ്ഞത്. 

ജെഡിഎസ് നേതാവ് എച്ച്.ഡി ദേവഗൗഡയെ ഒപ്പംനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഹൈക്കമാന്റ് നിര്‍ദേശപ്രകാരമാണ് താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നത് എന്നാണ് സിദ്ധരാമയ്യയുടെ അവകാശവാദം. 

ദേവഗൗഡയ്ക്ക് സിദ്ധരാമയ്യയ്യോട് താത്പര്യമില്ല. തൂക്കുസഭ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ജെഡിഎസ് പിന്തുണ നല്‍കിയാല്‍ സിദ്ധരാമയ്യക്ക് മാറിനില്‍ക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെവന്നാല്‍ മുതിര്‍ന്ന നേതാക്കളും ദളിത് വിഭാഗക്കാരുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജി. പരമേശ്വര എന്നിവരില്‍ ആര്‍ക്കെങ്കിലും സാധ്യത തെളിയും. 

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തങ്ങളുമായി ബന്ധപ്പെടുക എന്നത് കോണ്‍ഗ്രസിന്റെ മാത്രം ഉത്തരവാദിത്തമാണ് എന്നാണ് ദേവഗൗഡയുടെ നിലപാട്. ബിജെപിയുമായി സഖ്യസാധ്യത തള്ളിക്കളഞ്ഞെങ്കിലും ജെഡിഎസ് എങ്ങോട്ടാണ് നീങ്ങുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ്  കര്‍ണാടക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com