ഡെല്‍ഹിയില്‍ കടുത്ത പൊടിക്കാറ്റും മഴയും: വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്.
ഡെല്‍ഹിയില്‍ കടുത്ത പൊടിക്കാറ്റും മഴയും: വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ന്യൂഡെല്‍ഹി: തലസ്ഥാന നഗരിയെ ഭീതിയിലാഴ്ത്തി കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് ആകാശം ഇരുണ്ടത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇതേ തുടര്‍ന്ന് വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചു.

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്.

ഡല്‍ഹി മെട്രോ നിര്‍ത്തിവയ്ക്കുകയും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്. 

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് പൊടിക്കാറ്റ് വീശുന്നത്. സമീപത്തുള്ള മരങ്ങള്‍ പലതും കാറ്റിനെ തുടര്‍ന്ന് റോഡിലേക്ക് വീണതും ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.

ഉച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com