ഇടിമിന്നലും കൊടുങ്കാറ്റും: ഉത്തരേന്ത്യയില്‍ 71 മരണം

ഡല്‍ഹിയില്‍ 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു.
ഇടിമിന്നലും കൊടുങ്കാറ്റും: ഉത്തരേന്ത്യയില്‍ 71 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 71 ആയി. ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരാണു മരിച്ചത്. 14 പേര്‍ ബംഗാളിലും 12 പേര്‍ ആന്ധ്രയിലും രണ്ടു പേര്‍ ഡല്‍ഹിയിലും ഒരാള്‍ ഉത്തരാഖണ്ഡിലും മരിച്ചു. ഉത്തര്‍പ്രദേശില്‍ 83 പേര്‍ക്കു പരുക്കേറ്റു. ഡല്‍ഹിയില്‍ 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു.

ഉത്തര്‍പ്രദേശില്‍ 24 ജില്ലകളില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ബംഗാളില്‍ ആറിടത്തും ആന്ധ്രയില്‍ മൂന്നിടത്തും ഡല്‍ഹിയില്‍ രണ്ടിടത്തും ഉത്തരാഖണ്ഡില്‍ ഒരിടത്തുമായിരുന്നു കൊടുങ്കാറ്റു വീശിയത്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ പൊടിക്കാറ്റും വീശുന്നുണ്ട്.

കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ വൈകിട്ട് ഇടിയോടു കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com