മമത ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

സമാധാനവം പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി
മമത ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടക്കുന്ന അക്രമ സംഭങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മമത ബാനര്‍ജി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ബംഗാളിലെ ജനങ്ങള്‍ ഉണര്‍ന്ന് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമാധാനവം പുനഃസ്ഥാപിക്കാന്‍ നടപടി സ്വകരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഎം പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകന്‍ ദേബ് ദാസിനെയും ഭാര്യയേയും കത്തിച്ച് കൊലപ്പെടുത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പരാതിയില്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേബിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇനിയും വിശ്വാസം വരാന്‍ എത്രപേരുടെ ജീവന്‍ വേണ്ടിവരുമെന്നും സൗത്ത് 24 പര്‍ഗാന ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയില്‍ ചോദിക്കുന്നു. 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. പലയിടത്തും ബോംബേറുകളും ബൂത്ത് പിടിച്ചെടുക്കലുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com