അമിത് ഷാ വാര്‍ത്താ സമ്മേളനം മാറ്റി, വിജയാഘോഷം നിര്‍ത്തി ബിജെപി 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറി മണിക്കൂറുകള്‍ക്കകം അപ്രതീക്ഷിതമായി പിന്നോട്ടുപോയതിന് പിന്നാലെ ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ച് ബിജെപി.
അമിത് ഷാ വാര്‍ത്താ സമ്മേളനം മാറ്റി, വിജയാഘോഷം നിര്‍ത്തി ബിജെപി 

ബംഗലൂരു:  കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറി മണിക്കൂറുകള്‍ക്കകം അപ്രതീക്ഷിതമായി പിന്നോട്ടുപോയതിന് പിന്നാലെ ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ച് ബിജെപി. ഇത് അവസരമായി കണ്ട് ജെഡിഎസുമായി ചേര്‍ന്ന് സഖ്യം രൂപികരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. സര്‍ക്കാര്‍ രൂപീകരിക്കാനുളള ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉച്ചവരെ ബിജെപിക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളേക്കാള്‍ താഴെപോയതാണ് ബിജെപിക്ക് നിരാശ സമ്മാനിച്ചത്. തുടര്‍ന്ന് വിജയപ്രതീക്ഷയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വാര്‍ത്താസമ്മേളനം നടത്താനുളള തീരുമാനവും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ മാറ്റിവെച്ചു.

 ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നാടകീയ നീക്കങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ രൂപികരണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയതാണ് രാഷ്ട്രീയ രംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. എച്ച്ഡി കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് അംഗീകരിക്കുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ രൂപികരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ സന്ദര്‍ശിക്കാനുളള കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു സന്ദര്‍ശാനുമതി ഗവര്‍ണര്‍ നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com