കോണ്‍ഗ്രസ്-ജെഡിഎസ് അപ്രതീക്ഷിത സഖ്യനീക്കത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ചര്‍ച്ചയ്ക്കില്ലെന്ന് യെദ്യൂരപ്പ

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നീക്കം നടത്തിയതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി
കോണ്‍ഗ്രസ്-ജെഡിഎസ് അപ്രതീക്ഷിത സഖ്യനീക്കത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി; ചര്‍ച്ചയ്ക്കില്ലെന്ന് യെദ്യൂരപ്പ

ബെംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നീക്കം നടത്തിയതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി.  കോണ്‍ഗ്രസുമായോ ജെഡിഎസുമായോ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ രംഗത്തെത്തി. എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപി പ്രതിനിധി പുറപ്പെട്ടതിന് പിന്നാലെയാണ് യെദ്യൂരപ്പ ജെഡിഎസിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്.

 104 സീറ്റുകള്‍ നേടി ഒറ്റകക്ഷിയായ ബിജെപി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ നടുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് 77സീറ്റും ജെഡിഎസിന് 39സീറ്റുമാണ് നിലവിലുള്ളത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് ജെഡിഎസും അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com