പിപിപി കോണ്‍ഗ്രസെന്ന മോദിയുടെ പരിഹാസം സത്യമായി;കോണ്‍ഗ്രസ് ഇനി മൂന്നിടത്ത് മാത്രം

കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ അംഗീകരിക്കുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം
പിപിപി കോണ്‍ഗ്രസെന്ന മോദിയുടെ പരിഹാസം സത്യമായി;കോണ്‍ഗ്രസ് ഇനി മൂന്നിടത്ത് മാത്രം

ബംഗലൂരു:  കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസായി മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ അംഗീകരിക്കുന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം.  മെയ് 15 ഓടേ കോണ്‍ഗ്രസ് പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ എന്നതിന്റെ ചുരുക്കപ്പേരായ പിപിപി കോണ്‍ഗ്രസായി മാറുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ആഞ്ഞടിച്ചിരുന്നു.ഈ വാക്കുകളെ അര്‍ത്ഥവത്താക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രത്യക്ഷത്തില്‍ പുതുച്ചേരിയിലും പഞ്ചാബിലും മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിയെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ തന്നെ ചൂണ്ടികാണിക്കുന്നു. 

സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നായിരുന്നു ഭൂരിപക്ഷം അഭിപ്രായസര്‍വ്വേകളും, എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായില്ല, എന്നതിനുമപ്പുറം നിലവിലുളള സീറ്റുകളുടെ എണ്ണം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് തകര്‍ന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി എന്നതിലുപരി കേവല ഭൂരിപക്ഷം നേടി ഭരണം പിടിക്കുന്ന സാഹചര്യത്തിലേയ്ക്ക് ഉയര്‍ന്നു. ഇതിനെല്ലാം ഇടയാക്കിയത്് മോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ് എന്ന വിലയിരുത്തലിലാണ് ബിജെപി .

മോദിയുടെ നീണ്ടുനിന്ന തെരഞ്ഞെടുപ്പ്് പ്രചാരണമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് ബിജെപി നേതാവ് ശോഭ കരന്ത്‌ലജെ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജനരാഷ്ട്രീയത്തിനും സിദ്ധരാമയ്യയുടെ ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണെന്നും കരന്ത്‌ലജെ ചൂണ്ടികാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com