17ന് തന്നെ സത്യപ്രതിജ്ഞ; പതിനെട്ടടവും പയറ്റി ബിജെപി

ഏകപക്ഷീയമായ തീരുമാനമെടുത്തു എന്ന ആരോപണമൊഴിവാക്കാനാണ് ഗവര്‍ണ്ണര്‍ തിരുമാനം വെകിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
17ന് തന്നെ സത്യപ്രതിജ്ഞ; പതിനെട്ടടവും പയറ്റി ബിജെപി

ബംഗലൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കവെ,അണികളെ അമ്പരിപ്പിച്ച് 17ന് സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്ന് പറഞ്ഞ യദ്യൂരപ്പയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ബിജെപി നേതാക്കള്‍. നാളെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ മേല്‍ ബിജെപി സമ്മര്‍ദ്ദം തുടരുകയാണ്. ഇതിനിടെ കര്‍ണാടകയിലെ ബിജെപി നേതാക്കളും ബിജെപിയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ബുധനാഴ്ച രാവിലെ 9: 30ന്് യദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാത്രി ഒന്‍പതുമണിവരെ അത്തരത്തിലൊരറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാളെ രാവിലെ രാജ്്ഭവനിലേക്ക് മാധ്യമങ്ങളെ ക്ഷണിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്തത്. ബിജെപി നേതാക്കള്‍ ചൊവ്വാഴ്ച വീണ്ടും ഗവര്‍ണ്ണറെ കണ്ടെങ്കിലും തിരുമാനം പിന്നീടറയിക്കാമെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്.  ഇതോടെ പഴയ ഗുജറാത്ത് സ്പീക്കര്‍ കൂടിയായ  ഗവര്‍ണ്ണര്‍ക്ക് മേല്‍ ബിജെപി ദേശീയ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കി.

കാലത്ത് തന്നെ ബിജെപി എം എല്‍ എമാരുടെ യോഗം ചേരുകയും യദ്യൂരപ്പയെ നിയമസഭാക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നാലെ യദ്യൂരപ്പയും ബിജെപി ദേശീയനേതാക്കളും രാജ്ഭവനിലെത്തി  നാളെ  തന്നെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അവരെ നിരാശപ്പെടുത്തി.

നാളെ 12.30ന് ശ്രീകണ്ഠീരവ സ്‌റ്റേഡിയലത്തില്‍ സത്യപ്രതിഞ്ജയ്‌ക്കൊരുങ്ങാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറപ്പെട്ട യദ്യൂരപ്പയും അനന്തന് കുമാറും നിരാശയോടെയാണ് രാജ്ഭവനില്‍ നിന്നിറങ്ങിയത്. 105 എം എല്‍ എ മാരുടെ ലിസ്റ്റ് മാത്രമാണ് യദ്യൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. ഏകപക്ഷീയമായ തീരുമാനമെടുത്തു എന്ന ആരോപണമൊഴിവാക്കാനാണ് ഗവര്‍ണ്ണര്‍ തിരുമാനം വെകിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

വെകിട്ട് കുമാരസ്വാമിയും കോണ്‍ഗ്രസും ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍  പലവട്ടം ബിജെപി ഓഫിസില്‍ യോഗം ചേര്‍ന്നു. ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ദമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com