കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍?; യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; അങ്കലാപ്പില്‍ കോണ്‍ഗ്രസ് 

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സൂചന
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍?; യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു; അങ്കലാപ്പില്‍ കോണ്‍ഗ്രസ് 

ബെംഗലൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സൂചന.ബിജെപി നിയമസഭ കക്ഷി നേതാവായി ബി.എസ് യെദ്യൂരപ്പയെ തെരഞ്ഞെടുത്തു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയ്ക്ക് യെദ്യൂരപ്പ  ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുദിവസത്തെ സമയം തേടിയാണ് ഗവര്‍ണറെ കണ്ടത്. 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായയെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക്  സാധിച്ചിട്ടില്ല. ഇതിനിടയില്‍ ഡെജിഎസും കോണ്‍ഗ്രസും സഖ്യമായി സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ബിജെപിക്കാണ് ഗവര്‍ണര്‍ മുന്‍ഗണന കൊടുത്തത്. 

ജെഡിഎസ് എംഎല്‍എമാരെ കൂടെക്കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് യെദ്യൂരപ്പ ഗവര്‍ണറെ അറിയച്ചത് എന്ന് വിവരങ്ങള്‍ പുറത്തുവരുന്നു. നാളെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. 

കേവലഭൂരിപക്ഷമായ 113 പിടക്കാന്‍ ജെഡിഎസ് എംഎല്‍എമാരെ ബിജെപി നൂറുകോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സഖ്യകകഷി എംഎല്‍എ അമര ഗൗഡ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എ.എല്‍ പട്ടേലും സമാന വാഗ്ദനവുമായി ബിജെപി സമീപിച്ചതായി വെളിപ്പെടുത്തി. അതേസമയം ഇന്ന് എട്ടുമണിക്ക് ചേരാനിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം അനിശ്ചിതമായി നീളുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com