കോണ്‍ഗ്രസിനെ കാലുവാരിയത് ലിംഗായത്തുകളോ?; യോഗത്തിന് എത്തിയത് 58 എംഎല്‍എമാര്‍ മാത്രം

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസുമായി സഖ്യമുണ്ടാക്കി ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ് അങ്കലാപ്പില്‍
കോണ്‍ഗ്രസിനെ കാലുവാരിയത് ലിംഗായത്തുകളോ?; യോഗത്തിന് എത്തിയത് 58 എംഎല്‍എമാര്‍ മാത്രം

ബംഗലൂരു:  കര്‍ണാടക തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസുമായി സഖ്യമുണ്ടാക്കി ബിജെപിയെ ഞെട്ടിച്ച കോണ്‍ഗ്രസ് അങ്കലാപ്പില്‍. സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന എംഎല്‍എമാരുടെ യോഗം വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ പങ്കെടുക്കാന്‍ ഇതുവരെ 58 എംഎല്‍എമാര്‍ മാത്രമാണ് എത്തിയത്. വടക്കന്‍ മേഖലയില്‍ ലിംഗായത്തുകളുടെ ശക്തികേന്ദ്രത്തില്‍ നിന്നുളളവരാണ് എത്തിചേരാത്തത്. ഇവരെ  യോഗത്തില്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയതായും സൂചനയുണ്ട്.

തെരഞ്ഞെടുപ്പില്‍ 78 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇതിലെ 20 എംഎല്‍എമാരാണ് യോഗത്തില്‍ ഇതുവരെ എത്തിചേരാത്തത്.

അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന.ബിജെപി നിയമസഭ കക്ഷി നേതാവായി ബി.എസ് യെദ്യൂരപ്പയെ തെരഞ്ഞെടുത്തു. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയ്ക്ക് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുദിവസത്തെ സമയം തേടിയാണ് ഗവര്‍ണറെ കണ്ടത്. 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായയെങ്കിലും കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇതിനിടയില്‍ ഡെജിഎസും കോണ്‍ഗ്രസും സഖ്യമായി സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ബിജെപിക്കാണ് ഗവര്‍ണര്‍ മുന്‍ഗണന കൊടുത്തത്.

കേവലഭൂരിപക്ഷമായ 113 പിടക്കാന്‍ ജെഡിഎസ് എംഎല്‍എമാരെ ബിജെപി നൂറുകോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സഖ്യകകഷി എംഎല്‍എ അമര ഗൗഡ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എ.എല്‍ പട്ടേലും സമാന വാഗ്ദനവുമായി ബിജെപി സമീപിച്ചതായി വെളിപ്പെടുത്തി. അതേസമയം ഇന്ന് എട്ടുമണിക്ക് ചേരാനിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം അനിശ്ചിതമായി നീളുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com