ബിജെപി അതിര് കടന്നാല്‍ രക്ത ചൊരിച്ചില്‍; തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസ് 

ബിജെപി ഏതെങ്കിലും തരത്തില്‍ കുതിരക്കച്ചവടം നടത്തിയാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍
ബിജെപി അതിര് കടന്നാല്‍ രക്ത ചൊരിച്ചില്‍; തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസ് 

ബെംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃയോഗം ബെംഗലൂരുവില്‍ ആരംഭിച്ചു. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംയുക്ത യോഗവും ഇന്ന് നടക്കും. സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി അതിരു കടന്നാല്‍ രക്തചൊരിച്ചില്‍ നടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. 

ബിജെപി ഏതെങ്കിലും തരത്തില്‍ കുതിരക്കച്ചവടം നടത്തിയാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തി. തന്നെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കം നടന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഏതുവിധേനയും കോണ്‍ഗ്രസ് എംഎല്‍എമാരെ സംരക്ഷിച്ച് നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം തകര്‍ക്കാര്‍ ബിജെപി കരുനീക്കങ്ങള്‍ ഊര്‍ജിതമാക്കി. ചര്‍ച്ചകള്‍ക്കും ചരടുവലികള്‍ക്കുമായി ശ്രീരാമലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്. പണം വാഗ്ദനാം ചെയ്ത് ബിജെപി നേതാക്കള്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരേയും നാല് ജെഡിഎസ് എംഎല്‍എമാരേയും സമീപിച്ചുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതേസമയം ഒരു സ്വതന്ത്ര എംഎല്‍എ ബിജെപി പക്ഷത്തെത്തി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്വതന്ത്ര എംഎല്‍എ ആര്‍. ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു. സര്‍ക്കാര്‍ രൂപീകരണം രാഷ്ട്രീയമായ അനിവാര്യം എന്ന നിലപാടിലാണ് ബിജെപിയുള്ളത്. യെദ്യൂരപ്പ ഇന്ന് വീണ്ടും ഗവര്‍ണറെക്കാണും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com