മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ നിയമസഭയിലേക്ക് 

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍പ്പെട്ട പാലുസ് കഡേഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വിശ്വജിത് കദം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എതിരില്ലാതെ നിയമസഭയിലേക്ക് 

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍പ്പെട്ട പാലുസ് കഡേഗാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി വിശ്വജിത് കദം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. എതിര്‍സ്ഥാനാര്‍ത്ഥികളെല്ലാം മത്സരരംഗത്തുനിന്ന് പിന്മാറിയതോടെയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിശ്വജിതിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയമായിരിക്കും ഇത്.

ബിജെപിയുടെ സംഗ്രാംസിങ് ഉള്‍പ്പെടെയുളള എട്ടുസ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുനിന്ന് പിന്മാറുകയായിരുന്നു. ശിവസേന ആദ്യം മുതലേ ഇവിടെ മത്സരിക്കുന്നില്ലെന്ന നിലപാടിലായിരുന്നു. വിശ്വജിത് കദമിന്റെ അച്ഛന്‍ പതംഗറാവു കദമിന്റെ നിര്യാണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തോടുളള ആദരവുകാരണം വിശ്വജിതിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നായിരുന്നു സേനയുടെ നിലപാട്. ബിജെപിയും ഒടുവില്‍ ഈ നിലപാടിലേക്കെത്തി. 

ബിജെപിയും സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും പിന്മാറുകയായിരുന്നു.ബിജെപിയുടെയും ശിവസേനയുടെയും പിന്തുണയോടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടുന്നത് ഒരു പക്ഷേ ആദ്യമായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com