ഗവര്‍ണര്‍ ക്ഷണിച്ചു; യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ 9.30ന്; വിവാദ ട്വീറ്റ് ബിജെപി പിൻവലിച്ചു

സർക്കാർ രൂപികരിക്കാൻ വലിയ  ഒറ്റകക്ഷിയെ ക്ഷണിക്കാൻ നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ - എജി മുഗള്‍ റോത്തഗിയാണ്  ​ഗവർണർക്ക്  നിയമോപദേശം നല്‍കിയത്‌
ഗവര്‍ണര്‍ ക്ഷണിച്ചു; യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ 9.30ന്; വിവാദ ട്വീറ്റ് ബിജെപി പിൻവലിച്ചു

ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപികരണത്തിന് ​ഗവർണറുടെ അനുമതി ലഭിച്ചെന്ന ബിജെപി നേതാവിന്റെ വിവാദ ട്വീറ്റ് പിൻവലിച്ചു. നാളെ രാവിലെ ഒൻപതരയ്ക്ക് യദ്യൂരപ്പ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു എസ് സുരേഷ് കുമാർ എംഎൽഎയുടെ ട്വീറ്റ്. 

അതേസമയം സർക്കാർ രൂപികരിക്കാൻ വലിയ  ഒറ്റകക്ഷിയെ ക്ഷണിക്കാൻ നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് യദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എജി മുഗള്‍ റോത്തഗിയാണ്  ​ഗവർണർക്ക്  നിയമോപദേശം നല്‍കിയത്‌.

​നിയമോപദേശം ലഭിച്ചതിന് പിന്നാലെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ കോൺ​ഗ്രസ് നടപടി തുടങ്ങി. ചീഫ് ജസ്റ്റിസിനെ ഇന്ന് തന്നെ വീട്ടിലെത്തി കാണുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരുണ്ടാക്കാൻ 117 പേരുടെ പിന്തുണ കോൺ​ഗ്രസ് ജെഡിഎസ് നേതാക്കൾ രേഖാമൂലം അറിയിച്ചിട്ടും ബിജെപിയെ ക്ഷണിച്ച നടപടി ദൂരൂഹമാണെന്ന് പി ചിദംബരം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com