രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ കുതിരക്കച്ചവടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് അനശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമവഴി തേടി കോണ്‍ഗ്രസ്- രാഷ്ട്രപതിയെയും കാണും 
രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ കുതിരക്കച്ചവടത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് അനശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമവഴി തേടി കോണ്‍ഗ്രസ്. നിലവില്‍ ജെഡിഎസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിയമവഴി തേടുന്നത്. 

തെരഞ്ഞടുപ്പ് ഫലംപ്രഖ്യാപനം ഉണ്ടായി ഒരുദിവസം പിന്നിട്ടിട്ടും നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഗവര്‍ണണര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കം. ഗവര്‍ണറുടെ നടപടിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബിജെപിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കുന്നതെന്ന ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രസിഡന്റിനെ സമീപിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു. ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതമാണ് നിയമവഴി തേടാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. 


ഇതിനിടെ സര്‍ക്കാര്‍ രൂപികരണത്തിന് പുതുവഴികള്‍ തേടി കോണ്‍ഗ്രസ് - ജെഡിഎസ് യോഗം വൈകീട്ട് നാലുമണിക്ക് ചേരും. എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റുന്നതുള്‍പ്പെടുള്ള തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com