സദ്ഭരണം കാഴ്ചവച്ചിട്ടും നേടാനായില്ല; തോല്‍വിയുടൈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കോണ്‍ഗ്രസ് യോഗത്തില്‍ വികാരഭരിതനായി സിദ്ധരാമയ്യ

യോഗത്തിലെത്തിയ എംഎല്‍എമാര്‍ സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്
സദ്ഭരണം കാഴ്ചവച്ചിട്ടും നേടാനായില്ല; തോല്‍വിയുടൈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കോണ്‍ഗ്രസ് യോഗത്തില്‍ വികാരഭരിതനായി സിദ്ധരാമയ്യ

ബെംംഗലൂരു: കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ വികാരധീനനായി സിദ്ധരാമയ്യ. സദ്ഭരണം കാഴ്ചവച്ചിട്ടും നേടാനായില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിലെത്തിയ എംഎല്‍എമാര്‍ സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുകയാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തായി തര്‍ക്കം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയുടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ ഇതുവരേയും കോണ്‍ഗ്രസ് യോഗത്തിന് എത്തിയിട്ടില്ല. അതേസമയം ബെല്ലാരിയിലെ എംഎല്‍എമാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. റെഡ്ഡി സഹോദരന്‍മാരോട് അടുപ്പമുള്ള ഇവര്‍ ബിജെപിയിലേക്ക് പോകുമെന്നായിരുന്നു സൂചന. 

അതേസമയം ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ആദ്യം ക്ഷണിക്കും. സത്യപ്രതിജ്ഞയ്ക്കായി ഒരുദിവസത്തെ സമയം ബിജെപി ചോദിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com