ഹാജര്‍ വിളിച്ചാല്‍ ഇനി ജയ് ഹിന്ദ് പറയണം; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് വ്യക്തമാക്കി
ഹാജര്‍ വിളിച്ചാല്‍ ഇനി ജയ് ഹിന്ദ് പറയണം; വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഭോപ്പാല്‍; വിദ്യാലയങ്ങളില്‍ ഹാജര്‍ വിളിച്ചാല്‍ ഇനി വിദ്യാര്‍ത്ഥികള്‍ പ്രസന്റ് സാര്‍, യെസ് മാം എന്നൊന്നും പറയാന്‍ പാടില്ല. പകരം ജയ്ഹിന്ദ് എന്നു തന്നെ വിളിക്കണം. മധ്യപ്രദേശ് സര്‍ക്കാരാണ് ജയ്ഹിന്ദ് വിളി നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് വ്യക്തമാക്കി. 

ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സാര്‍, യെസ് മാം എന്നൊക്കെ പറയുന്നത് രാജ്യസ്‌നേഹം വളര്‍ത്തില്ലെന്ന് 2017 നവംബറില്‍ മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജയ്ഹിന്ദ് വിളി നിര്‍ബന്ധമാക്കാനും സ്വകാര്യ സ്‌കൂളുകളില്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. എല്ലാ സ്വകാര്യ സ്‌കൂളുകളിലേക്കും ഗവണ്‍മെന്റ് ഉത്തരവ് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ സത്‌ന ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് കെ.കെ. മിശ്ര പറയുന്നത്. ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചും അദ്യാപകരുടെ കുറവിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മിശ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com