ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സഖ്യത്തില്‍ ഭിന്നത; ബ്ലോക്ക് ഉപദേശക സമിതി നിയമനത്തില്‍ തര്‍ക്കം

നീണ്ടകാലത്തെ സിപിഎം ഭരണത്തിന് വിരാമമിട്ട് ത്രിപുരയില്‍ അധികാരത്തിലേറിയ ബിജെപി - ഐപിഎഫ്ടി സഖ്യത്തില്‍ വിളളല്‍
ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സഖ്യത്തില്‍ ഭിന്നത; ബ്ലോക്ക് ഉപദേശക സമിതി നിയമനത്തില്‍ തര്‍ക്കം

അഗര്‍ത്തല:  നീണ്ടകാലത്തെ സിപിഎം ഭരണത്തിന് വിരാമമിട്ട് ത്രിപുരയില്‍ അധികാരത്തിലേറിയ ബിജെപി - ഐപിഎഫ്ടി സഖ്യത്തില്‍ വിളളല്‍.  ബ്ലോക്ക് ഉപദേശക സമിതികളിലേക്ക് ചെയര്‍മാന്‍മാരെ നാമനിര്‍ദേശം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് ഇരുപാര്‍ട്ടികളും തമ്മിലുളള തര്‍ക്കം രൂക്ഷമാകാന്‍ കാരണം.
 
ആദിവാസി മേഖലയില്‍ സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ നിയമനമാണ് തര്‍ക്കത്തിന് ഹേതു. ബ്ലോക്ക് ഉപദേശക സമിതി ചെയര്‍മാന്‍ തസ്തികകളില്‍ 60 ശതമാനം തങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്ന ഐപിഎഫ്ടിയുടെ ആവശ്യമാണ് തര്‍ക്കത്തിന് കാരണം. സ്ഥാനാര്‍ത്ഥികളുടെ കഴിവിനെ മാനദണ്ഡമാക്കി മാത്രമേ നിയമനം നടത്താനാകൂ എന്ന നിലപാടിലാണ് ബിജെപി. 

ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സബ്രൂം മേഖലയിലെ ദേശീയ പാത ഐപിഎഫ്ടി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മറ്റു മേഖലകളിലും ഐപിഎഫ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

അക്രമം നിര്‍ത്താന്‍  ഐപിഎഫ്ടി പ്രവര്‍ത്തകരോട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന. ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസം നില്‍ക്കുന്നത് ഒന്നും തന്നെ അനുവദിക്കാന്‍ കഴിയില്ലെന്നും ബിപ്ലബ് കുമാര്‍ ദേബ് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com