പ്രത്യേകവിമാനത്തിന് അനുമതിയില്ല; എംഎല്‍എമാര്‍ കൊച്ചിയിലെത്തുന്നത് വൈകും

പ്രത്യേക വിമാനത്തിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചു 
പ്രത്യേകവിമാനത്തിന് അനുമതിയില്ല; എംഎല്‍എമാര്‍ കൊച്ചിയിലെത്തുന്നത് വൈകും

ബംഗളൂരു:മുഖ്യമന്ത്രിയായി ബി.എസ്  യെദ്യൂരപ്പ  സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റതിന് ശേഷവും രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമാകുന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ മാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ മുഖ്യമന്ത്രി എടുത്തു കളഞ്ഞിതിന്  പിന്നാലെ എംഎല്‍എമാരെ  കൊച്ചിയിലേക്കെത്തിക്കാനാണ് ജെഡിഎസ് കോണ്‍ഗ്രസ് നീക്കം

കൊച്ചിയിലെ ക്രൗണ്‍പ്ലാസയിലാണ് എംഎല്‍എമാര്‍ തങ്ങുക. ഇതിന്റെ ഭാഗമായി ഹോട്ടലിന് കനത്ത പൊലീസ് സുരക്ഷയൊരുക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഹോട്ടലില്‍ തങ്ങുന്നുണ്ട്. വാഹനങ്ങള്‍്ക്കും ആളുകള്‍ക്കും ഹോട്ടലിലേക്ക് നിയന്ത്രണമേര്‍പ്പെടുത്തകയും ചെയ്തിട്ടുണ്ട്. 

എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊച്ചിയിലെത്തിക്കാനായിരുന്നു നീക്കം. വ്യോമയാനമന്ത്രാലയം അനുമതി നിഷേധിച്ചതോടെ എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തന്നെ തുടരുകായാണ്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെ റിസോര്‍ട്ടിലെത്തിയിട്ടുണ്ട്. എംഎല്‍എമാരെ മാറ്റുന്ന കാര്യത്തില്‍ അന്തിമതീരുമാനം അല്‍പസമയത്തിനുള്ളില്‍ ഉണ്ടാകും. മതിയായ സുരക്ഷയൊരുക്കുമെന്ന് കേരളാ സര്‍ക്കാരും കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

നാളെ രാവിലെ 10: 30ന് കേസ് പരിഗണിക്കുമ്പോള്‍ യദ്യൂരപ്പ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രേഖ കോടതി മുമ്പാകെ ഹാജരാക്കണം. ബിജെപിക്ക് മതിയായ അംഗങ്ങളില്ലെന്നാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതൃത്വം പറയുന്നത്. അതിനിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാതായിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് എംഎല്‍എ അനാരോഗ്യം കാരണം  റിസോര്‍ട്ടില്‍ നിന്നും പോയതായും കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നാളെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് യദ്യൂരപ്പയുടെ വാക്കുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com