യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രി; പരിഹസിച്ച് കോണ്‍ഗ്രസ്

യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രി - ഭൂരിപക്ഷം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വെല്ലുവിളിച്ചു 
യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രി; പരിഹസിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്ത്. യെദ്യൂരപ്പ ഒറ്റദിവസത്തെ മുഖ്യമന്ത്രിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിയെ ക്ഷണിച്ചത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ രൂപികരിക്കുന്നതിനുള്ള അംഗസംഖ്യയുമായി ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറെ കണ്ടെങ്കിലും വിവേചാനാധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയെ ക്ഷണിക്കുകയായിരുന്നു.

ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയില്‍ സംയുക്തഹര്‍ജി നല്‍കിയിരുന്നു. സുപ്രീം കോടതി ഗവര്‍ണറുടെ ഉത്തരവില്‍ കൈകടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ മുമ്പില്‍ സമര്‍പ്പിച്ച കത്തിന്റെ നിയമവശം കോടതിയെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com