തെറ്റായ മാര്‍ഗത്തിലൂടെ ബിജെപി നാളെ വിശ്വാസ വോട്ടെടുപ്പ് നേടും: യശ്വന്ത് സിന്‍ഹ

കര്‍ണാടക നിയമസഭയില്‍ നാളെ തെറ്റായ മാര്‍ഗത്തിലൂടെ യദ്യൂരപ്പ വിശ്വാസ വേട്ടെടുപ്പ് നേടുമെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ
തെറ്റായ മാര്‍ഗത്തിലൂടെ ബിജെപി നാളെ വിശ്വാസ വോട്ടെടുപ്പ് നേടും: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ നാളെ തെറ്റായ മാര്‍ഗത്തിലൂടെ യദ്യൂരപ്പ വിശ്വാസ വേട്ടെടുപ്പ് നേടുമെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ശനിയാഴ്ച നാലുമണിക്കാണ് യദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടേണ്ടത്. കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ അതേനാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.  

അവസാനമായി കോണ്‍ഗ്രസ് എം.എല്‍.എയെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതാവ് ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. ഇതിന് തെളിവായി ടെലഫോണ്‍ സന്ദേശവും കോണ്‍ഗ്രസ് പുറത്ത് വിട്ടു. റായ്ച്ചൂര്‍ റൂറല്‍ എം.എല്‍.എയെ ആണ് ബി.ജെ.പി സമീപിച്ചത്. മന്ത്രിസ്ഥാനവും സ്വത്തും തരാമെന്ന് ബി.ജെ.പി അറിയിച്ചെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ ഒരു  മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനെടുവിലാണ് നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്.അതേസമയം വിശ്വാസവേട്ടെടുപ്പ് ഏങ്ങനെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രോട്ടം സ്പീക്കറായിരിക്കും തീരുമാനിക്കുക. യദ്യൂരപ്പയുടെ വിശ്വസ്തനായ ബൊപ്പയ്യയെയാണ് പ്രോട്ടേം സ്പീക്കറായി ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. സഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോട്ടേം സ്പീക്കറായി തെരഞ്ഞടുക്കേണ്ടത്. എന്നാല്‍ ചട്ടത്തിന് വിരുദ്ധമായാണ് ഗവര്‍ണറുടെ നടപടിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com