സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കുത്തിക്കയറ്റി; ബലാത്സംഗം ചെയ്തു കൊന്ന യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

വാതില്‍ പൊളിച്ച് അകത്തു കയറിയ പൊലീസ് കണ്ടത് പൂര്‍ണ നഗ്നയായി കിടക്കുന്ന യുവതിയുടെ മൃതദേഹമാണ്
സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കുത്തിക്കയറ്റി; ബലാത്സംഗം ചെയ്തു കൊന്ന യുവതിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

ഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ഒറ്റ മുറി വാടകവീട്ടില്‍ നിന്ന് ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നഗ്നയായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ് മോര്‍ട്ടം നടത്തിയതില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ബിയറിന്റേയും സോഫ്റ്റ് ഡ്രങ്കിന്റേയും ബോട്ടിലുകള്‍ കയറ്റിയതായി കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. 

സെഹോര്‍ ജില്ലയിലെ ഇച്ച് വാര്‍ നഗരത്തിലുള്ള 28 കാരിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഭോപ്പാലിലെ പ്രഗതി നഗര്‍ മേഖലയില്‍ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയില്‍ ഒരാളോടൊപ്പം താമസിക്കുകയായിരുന്നു യുവതി. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കയറിയ പൊലീസ് കണ്ടത് പൂര്‍ണ നഗ്നയായി കിടക്കുന്ന യുവതിയുടെ മൃതദേഹമാണ്. ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

യുവതിയുടെ കൂടെയുണ്ടായിരുന്ന ആളെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ പൊലീസ്. അയല്‍കാരുമായി കാര്യമായി ബന്ധമില്ലാത്തതിനാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com