ആനന്ദ് സിങ് ഒപ്പമില്ലെന്ന് കോണ്‍ഗ്രസ്: എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി; വിശ്വാസ വോട്ട് നേടുമെന്ന് യെദ്യൂരപ്പ

വിശ്വാസ വോട്ട് നേടുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്ന് കര്‍ണാടക മുഥ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
ആനന്ദ് സിങ് ഒപ്പമില്ലെന്ന് കോണ്‍ഗ്രസ്: എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി; വിശ്വാസ വോട്ട് നേടുമെന്ന് യെദ്യൂരപ്പ

ബെംഗലൂരു: വിശ്വാസ വോട്ട് നേടുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്ന് കര്‍ണാടക മുഥ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ കൂടുന്നതിന് മുമ്പ് ബിജെപി നിയമസഭ കക്ഷിയോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സുപ്രീംകോടതി വിധി പ്രകാരം വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബെംഗലൂരുവിലെത്തി. 

തിരിച്ചെത്തിയ കോണ്‍ഗ്ര്‌സ് എംഎല്‍എമാര്‍ക്കൊപ്പം  വിജയനഗര എംഎല്‍എ ആനന്ദ് സിങ് ഇല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ആനന്ദ് സിങ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

പാര്‍ട്ടിക്കൊപ്പം നില്‍ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. വിപ്പ് ലംഘിച്ച് ബിജെപിക്ക് വോട്ട് ചെയ്താലോ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാലോ അയോഗ്യതയാകും ഫലം. 

അതേസയമം പ്രോടേം സ്പീക്കറെ തെരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പത്തു മണിക്ക് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ പ്രത്യേക ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. മുതിര്‍ന്ന അംഗത്തെ പ്രോടൈം സ്പീക്കറായി നിയമിക്കാതെ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കിയതിനെതിരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com