കാര്യങ്ങള്‍ കുമാരസ്വാമിക്ക് എളുപ്പമാവില്ല; ഇനിയാണ് ബിജെപിയുടെ കളി

 ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യം പിളര്‍ത്തുക ലക്ഷ്യം - ജെഡിഎസ്‌അസംതൃപ്തരില്‍ കണ്ണും നട്ട് ബിജെപി
കാര്യങ്ങള്‍ കുമാരസ്വാമിക്ക് എളുപ്പമാവില്ല; ഇനിയാണ് ബിജെപിയുടെ കളി

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ കുമാരസ്വാമി വീ്ണ്ടും മുഖ്യമന്ത്രിയായി വരുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമല്ല എന്നതാണ് വാസ്തവം. കര്‍ണാടകയിലെ ജാതീ സ്വാധീനവും, മന്ത്രിസഭയില്‍ ഉള്‍പ്പടെ സ്ഥാനമാനങ്ങള്‍ നിശ്ചയിക്കുന്നതിലെ രൂപപ്പെട്ടേക്കാവുന്ന അസംതൃപ്തിയും കുമാരസ്വാമിയുടെ വഴിമുടക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍, ജെഡിഎസ്‌കോണ്‍ഗ്രസ് സഖ്യത്തെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്നതും കുമാരസ്വാമിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂടാതെ കര്‍ണാടകത്തിലെ ജാതിക്കളിയും കുമാരസ്വാമിയ്ക്ക് തലവേദനയാകും. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഓരോ പാര്‍ട്ടികളിലും ജാതിക്കുള്ള സ്വാധീനം വളരെ വലുതാണ്. കര്‍ണാടകയിലെ പ്രബലമായ രണ്ടു സമുദായങ്ങളാണ് ലിംഗായത്തും വൊക്കലിംഗയും. ലിംഗായത്ത് വിഭാഗക്കാരനായ ബി എസ് യെദ്യൂരപ്പയെ പടിയിറക്കുമ്പോള്‍, കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിലെ ലിംഗായത്ത് എംഎല്‍എമാരില്‍ ജാതിവികാരം ഉണരുമോ എന്നതാണ് പ്രധാന ആശങ്ക. കോണ്‍ഗ്രസില്‍ 18ഉം ജെഡിഎസില്‍ രണ്ടും ലിംഗായത്ത് എംഎല്‍എമാരുണ്ട്. തങ്ങളുടെ എതിരാളിയായ വൊക്കലിംഗ സമുദായത്തിലെ കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നത് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിലെ 20 എംഎല്‍എമാര്‍ എങ്ങനെ എടുക്കുമെന്നതും എ്ല്ലാവരും ഉറ്റുനോക്കുന്നു

അധികാരം ലഭിക്കാത്തവരുടെ അസംതൃപ്തിയായിരിക്കും പുതിയ മന്ത്രിസഭയ്ക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി. മന്ത്രി സ്ഥാനം ലഭിക്കാത്തവര്‍ മറുകണ്ടം ചാടിയാല്‍ കുമാരസ്വാമി മന്ത്രിസഭയുടെ നിലനില്‍പ് ത്രിശങ്കുവിലാകും. 2017ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇന്ന് യദ്യൂരപ്പ നിയമസഭയില്‍ വികാരാധീനനായി പ്രസംഗം നടത്തിയത്. കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ പരമാവധി പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com