കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; പ്രതിപക്ഷത്തെ പ്രമുഖര്‍ പങ്കെടുക്കും

പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ കണ്ഠരീവ സ്റ്റേഡിയത്തിലാണ് സ്ത്യപ്രതിജ്ഞ. രാഹുല്‍, സോണിയ,മായവതി മമതാ ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും 
കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; പ്രതിപക്ഷത്തെ പ്രമുഖര്‍ പങ്കെടുക്കും

ബംഗളുരൂ: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബംഗളൂരുവിലെ കണ്ഠരീവ സ്റ്റേഡിയത്തിലാണ് സ്ത്യപ്രതിജ്ഞ. രാഹുല്‍, സോണിയ,മായവതി മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, എകെ സ്റ്റാലിന്‍, തേജസ്വി യാദവ് തുടങ്ങി നിരവധി ദേശീയ നേതാക്കളും സംബന്ധിക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കുമാരസ്വാമി ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത്.

15 ദിവസത്തിനകം വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കുമരാസ്വാമി  പറഞ്ഞു. മന്ത്രിസഭാ ചര്‍ച്ചകള്‍ നാളത്തോടെ പൂര്‍ത്തിയാകുമെന്നും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാ്ക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. 30 അംഗ മന്ത്രിസഭയ്ക്ക് രൂപം നല്‍കാനാണ് സഖ്യത്തില്‍ ധാരണയായിരിക്കുന്നത്. 

കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയെ നിയസഭാകക്ഷി നേതാവായി തെരഞ്ഞടുത്തിരുന്നു. യുടി ഖാദര്‍, കെജെ ജോര്‍ജ്ജ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയും മന്ത്രിസഭയിലുണ്ടാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com