അധികാരം വെച്ചുമാറലില്ല; അഞ്ചുവര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രി; നയം വ്യക്തമാക്കി കുമാരസ്വാമി

കര്‍ണാടകയില്‍ അഞ്ചുവര്‍ഷവും താന്‍തന്നെ ഭരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി
അധികാരം വെച്ചുമാറലില്ല; അഞ്ചുവര്‍ഷവും താന്‍ തന്നെ മുഖ്യമന്ത്രി; നയം വ്യക്തമാക്കി കുമാരസ്വാമി

ബെംഗലൂരു: കര്‍ണാടകയില്‍ അഞ്ചുവര്‍ഷവും താന്‍തന്നെ ഭരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുമായി മുഖ്യമന്ത്രി സ്ഥാനംം പരസ്പരം വെച്ചുമാറുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാരസ്വാമി. അഞ്ചുവര്‍ഷം തികയും മുമ്പ് തെരഞ്ഞെടുപ്പ് വന്നാലും തങ്ങള്‍ 150സീറ്റുകളില്‍ വിജയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ അഞ്ചുര്‍ഷം തികയും മുമ്പേ അടുത്ത തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് യെദ്യൂരപ്പ തന്റെ രാജിപ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസ് േേനതൃത്വവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ വ്യക്തമാക്കി. സര്‍ക്കാരിന്റെ നയപരിപാടികള്‍ തീരുമാനിക്കാന്‍ എച്ച്.ഡി കുമാരസ്വാമി തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയേയും സോണിയയേും കാണും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com