നിങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നു സഖാക്കളേ...; നേപ്പാളിലെ പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന് സിപിഐ 

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം നടന്നതിന് പിന്നാലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന തങ്ങളുടെ ആവശ്യം വീണ്ടും പൊടിതട്ടിയെടുത്ത് സിപിഐ 
നിങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നു സഖാക്കളേ...; നേപ്പാളിലെ പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന് സിപിഐ 

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം നടന്നതിന് പിന്നാലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒന്നാകണമെന്ന തങ്ങളുടെ ആവശ്യം വീണ്ടും പൊടിതട്ടിയെടുത്ത് സിപിഐ. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് പാര്‍ട്ടികളുടെ ഏകീകരണത്തെക്കുറിച്ച് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സൂചന നല്‍കിയിരിക്കുന്നത്. 

സിപിഎന്‍ യുഎംഎല്ലില്‍ നിന്നും സിപിഎന്‍ മാവോയിസ്റ്റ് സെന്ററില്‍ നിന്നും രൂപീകൃതമായ പുതിയ പാര്‍ട്ടിക്ക് ആശംസകള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും അവരത് നേടി. ഇപ്പോള്‍ പാര്‍ലമെന്റില്‍ അവര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്. എല്ലാവിധ വിജയാശംസകളും നേപ്പാളിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ആശംസിക്കുന്നു. വൈകാതെ ഞങ്ങളും നിങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നു സഖാക്കളേ- സുധാകര്‍റെഡ്ഡി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അയല്‍ രാജ്യത്തെ മാതൃതകയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും നടക്കണം എന്ന ആവശ്യം നാളുകളായി സിപിഐ ഉയര്‍ത്തുകയാണ്. ഭിന്നിപ്പിന്  കാരണമായ ഒരുവിധത്തിലുള്ള സാഹചര്യങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്നാണ് സിപിഐ വാദിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കമ്മ്യൂണിസ്റ്റ് പൂനരേകീകരണത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിച്ച നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ ഭൂരിപക്ഷം നേടി അധികാരം നേടിയതോടയാണ് ലയന നിലപാട് സ്വീകരിച്ചത്. ഏഴുമാസം നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടികള്‍ ഒന്നായത്. 

പാര്‍ട്ടി നയരേഖയെക്കുറിച്ചും നേതാക്കളുടെ സ്ഥാനമാനങ്ങളെക്കുറിച്ചും നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു മാരത്തോണ്‍ ചര്‍ച്ചകളിലൂടെയാണ് ഇത് പരിഹരിക്കപ്പെട്ടത്. 441 അംഗം കേന്ദ്ര കമ്മിറ്റിയാകും പുതിയ പാര്‍ട്ടിക്കുണ്ടാകുക. 241 പേര്‍ യുഎംഎലില്‍ നിന്നും 200പേര്‍ മാവോയിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും. പോളിറ്റ് ബ്യൂറോയില്‍ 43 അംഗങ്ങളാണ് ഉണ്ടാകുക. 25പേര്‍ യുഎംഎല്‍ അംഗങ്ങളും 18പേര്‍ മവേയിസ്റ്റ് പാര്‍ട്ടി അംഗങ്ങളും. ഒലിയും പുഷ്‌കമാലും പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍മാരാകും. ഇരു പാര്‍ട്ടികളുടെയും പേരിലുള്ള സ്വത്തുക്കള്‍ പുതയി പാര്‍ട്ടിയുടെ പേരിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com