ബിജെപിയെ കുറിച്ച് സത്യം പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ വിമതന്‍; ബിജെപി നരേന്ദ്ര മോദി പാര്‍ട്ടി മാത്രമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ

ഒരു വ്യക്തിയുടെ നിഴലില്‍ മറഞ്ഞിരിക്കുകയാണ് ബിജെപി ഇപ്പോള്‍. ബിജെപി ഇപ്പോള്‍ നരേന്ദ്ര മോദി പാര്‍ട്ടി ആയിരിക്കുകയാണ്
ബിജെപിയെ കുറിച്ച് സത്യം പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ വിമതന്‍; ബിജെപി നരേന്ദ്ര മോദി പാര്‍ട്ടി മാത്രമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ

ചത്തീസ്ഗഡ്: ബിജെപിയെ കുറിച്ച് സത്യം പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ വിമതനാണെന്ന് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഞാന്‍ ലംഘിച്ചിട്ടില്ല. സത്യങ്ങള്‍ പറയുന്നത് പാര്‍ട്ടിയുടെ നിലപാടിന് എതിരായിട്ടാണ് വരുന്നത് എങ്കില്‍ താന്‍ വിമതനാണെന്ന് മുന്‍ ബോളിവുഡ് താരം കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. 

തന്റെ സംസ്ഥാനത്ത് ഉള്‍പ്പെടെ എല്ലായിടത്തും എന്റെ പാര്‍ട്ടി എന്നെ അവഗണിക്കുകയാണ്. ഇത് വലിയ വേദനയാണ് തന്നിലുണ്ടാക്കിയതെന്നും ചണ്ഡീഗഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പായാലും, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പായാലും ഫലം നമുക്ക് മുന്നിലുണ്ട്. ഏത് പ്ലാറ്റ്‌ഫോമിലേക്കും പോകാനുള്ള സാധ്യതകള്‍ എനിക്ക് മുന്നിലുണ്ട്. എന്നാല്‍ ഞാന്‍ അതിന് മുതിരുന്നില്ല. 

വാജ്‌പേയെ പോലുള്ള നേതാക്കളെ കണ്ടാണ് ഞാന്‍ ബിജെപിയിലേക്കെത്തിയത്. എന്നാല്‍ ഒരു വ്യക്തിയുടെ നിഴലില്‍ മറഞ്ഞിരിക്കുകയാണ് ബിജെപി ഇപ്പോള്‍. ബിജെപി ഇപ്പോള്‍ നരേന്ദ്ര മോദി പാര്‍ട്ടി ആയിരിക്കുകയാണ്. ഒരു പാര്‍ട്ടിക്കും വലുതല്ല ഒരു വ്യക്തി. ഏത് രാഷ്ട്രീയ പാര്‍ട്ടിയേക്കാളും വലുതാണ് രാജ്യം.  

പാര്‍ട്ടിയില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്നെ പുറത്താക്കണം എന്നാണ് തീരുമാനിക്കുന്നത് എങ്കില്‍ അവര്‍ക്കത് ചെയ്യാം. ആര്‍എസ്എസിന്റെ ഇടപെടലിനെ തുടര്‍ന്നാണോ ബിജെപി തനിക്കെതിരെ നടപടി എടുക്കാത്തതെന്ന ചോദ്യത്തിന് അതേ എന്നുമായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com