അമ്മയെ ഉപദ്രവിക്കുന്ന മകന് വീട്ടില്‍ കയറാന്‍ അവകാശമില്ല: ഹൈക്കോടതി

അമ്മയെ ഉപദ്രവവിക്കുന്ന മകന് വീട്ടില്‍ കയറാന്‍ അവകാശമില്ല: ഹൈക്കോടതി
അമ്മയെ ഉപദ്രവിക്കുന്ന മകന് വീട്ടില്‍ കയറാന്‍ അവകാശമില്ല: ഹൈക്കോടതി

മുംബൈ: അമ്മയോടു മോശമായി പെരുമാറുന്ന മകന് വീട്ടില്‍ കയറാന്‍ അവകാശമില്ലെന്ന് കോടതി. അമ്മ വീടു പൂട്ടിയിട്ടതിനെതിരെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 

തനിക്കും ഭാര്യയ്ക്കും മകനും ദക്ഷിണ മുംബൈ മലബാര്‍ഹില്ലിലെ ഫ്‌ലാറ്റില്‍ അമ്മ പ്രവേശനം നിഷേധിച്ചെന്നാണ്  ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ മാനസിക ദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്ന മകന്‍ കൊല്ലങ്ങളായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ കൂടിയായ, എഴുപത്തിരണ്ടു വയസുള്ള അമ്മ മൊഴി നല്‍കി. ഭര്‍ത്താവും ഡോക്ടറായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ മകന്‍ മോശമായി പെരുമാറാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ മകനും കുടുംബവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീടു പുതിയ താഴിട്ട് പൂട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് അമ്മ കോടതിയെ ബോധിപ്പിച്ചു.

മകനെ പേടിച്ചാണ് താമസം മാറിയതെന്ന അമ്മയുടെ പരാതി കേട്ട കോടതി അതേ വീട്ടില്‍ തന്നെ താമസം തുടരാന്‍ സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചു. മകനും കുടുംബത്തിനും തങ്ങളുടെ വീട്ടുസാധനങ്ങള്‍ ഹൈക്കോടതി കമ്മിഷണറുടെ സാന്നിധ്യത്തില്‍ എടുത്തുകൊണ്ടുപോകാനും അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com