കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ താഴെവീഴും: ബിജെപി

കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാര്‍ വീണ ശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് സദാനന്ദ ഗൗഡ 
കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ താഴെവീഴും: ബിജെപി

ബംഗളൂരൂ: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനനന്ദ് ഗൗഡ. ജെഡിഎസിനും കോണ്‍ഗ്രസിനുമിടയില്‍ ഇ്‌പ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും സര്‍ക്കാര്‍ വീണ ശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.

സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലമില്ല. വിശ്വാസവോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിന് ഇപ്പോഴും വിശ്വാസമുണ്ട്. പതിനാല് പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കയ്യില്‍ വരുമെന്ന കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തല്‍ക്കാലം ഒന്നിനുമില്ല.എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ത്തന്നെ പാര്‍പ്പിച്ചിരിക്കുകയാണെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഇപ്പോഴും റിസോര്‍ട്ടിലാണ്. ചാക്കില്‍ വീഴില്ലെന്ന് ഉറപ്പുളള നേതാക്കള്‍ക്ക് മാത്രമാണ് മണ്ഡലങ്ങളിലെത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. വിശ്വാസം ജയിച്ച ശേഷം മാത്രമേ പുറത്തുപോകാവു എന്നാണ് നിര്‍ദേശം. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ അധികാരമേല്‍ക്കല്‍. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com