ബിജെപി സര്‍ക്കാര്‍ സംവരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ത്രിപുരയില്‍ പ്രതിഷേധവുമായി സിപിഎം 

സംവരണതത്വങ്ങള്‍ ഉപേക്ഷിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്താനുളള ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഎം
ബിജെപി സര്‍ക്കാര്‍ സംവരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ത്രിപുരയില്‍ പ്രതിഷേധവുമായി സിപിഎം 

അഗര്‍ത്തല: സംവരണതത്വങ്ങള്‍ ഉപേക്ഷിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നടത്താനുളള ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. തൊഴില്‍രഹിതര്‍ക്ക് അവസരം നിഷേധിച്ച് സമ്പന്ന കുടുംബങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദരിദ്രജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയും ട്രൈബല്‍ യൂത്ത് ഫെഡറേഷനും സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒരു കുടുംബത്തിലെ ഒരംഗത്തിന് വീതം തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് ബിജെപി ജനവിധി തേടിയത്. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ ബിജെപി ഇത് മറന്നു. വ്യത്യസ്തമായ വഴിയിലുടെയാണ് ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാര്‍ ഇപ്പോള്‍ ചലിക്കുന്നതെന്നും സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ബിജെപി സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നയം സമ്പന്നര്‍ക്ക് അനുകൂലമാണ്. സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്ന ഇക്കൂട്ടര്‍ക്ക് ഒട്ടേറേ അവസരങ്ങള്‍ ലഭിക്കാന്‍ പുതിയ നയം സഹായകമാകുമെന്ന് സിപിഎം ആരോപിച്ചു. 

ഗ്രാമീണ മേഖലയിലെ ദരിദ്രജനവിഭാഗങ്ങള്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ ബുദ്ധിമുട്ടുകയാണ്. പുതിയ തൊഴില്‍ നയം ഇവരുടെ സാധ്യതകളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും സിപിഎം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com