'ഇതാവണമെടാ പൊലീസ്'; അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് മുസ്ലീം യുവാവിനെ ധീരമായി സംരക്ഷിച്ച് സിഖ് പൊലീസ്; വീഡിയോ 

അക്രമാസക്തരായി നില്‍ക്കുന്ന തീവ്ര ഹിന്ദുവാദികളുടെ അടുത്തു നിന്നാണ് പൊലീസുകാരന്‍ മുസ്ലീം യുവാവിനെ രക്ഷിച്ചത്
'ഇതാവണമെടാ പൊലീസ്'; അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്ന് മുസ്ലീം യുവാവിനെ ധീരമായി സംരക്ഷിച്ച് സിഖ് പൊലീസ്; വീഡിയോ 

ജനക്കൂട്ട ആക്രമങ്ങളില്‍ അടുത്തിടെ വലിയ വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ ഈ ആക്രമങ്ങളെ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ് ചെയ്യുക എന്നാല്‍ ഉത്തരാഖണ്ഡിലെ ഈ സിഖ് പൊലീസ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. പൊലീസിന്റെ കടമ എന്താണെന്നും മനുഷ്യത്വമെന്താണെന്നും കാണിച്ചു തരികയാണ് അദ്ദേഹം. അക്രമാസക്തരായി നില്‍ക്കുന്ന തീവ്ര ഹിന്ദുവാദികളുടെ അടുത്തു നിന്നാണ് പൊലീസുകാരന്‍ മുസ്ലീം യുവാവിനെ രക്ഷിച്ചത്. 

മേയ് 22 ന് രാംനഗറിലെ ഗിരിജ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഹിന്ദു യുവതിയ്‌ക്കൊപ്പം ഇവിടെയെത്തിയ മുസ്ലീം യുവാവിന് നേരെയാണ് അതിക്രമമുണ്ടായത്. ഇരുവരും രണ്ട് മതത്തില്‍ നിന്നുള്ളവരാണെന്ന് മനസിലാക്കിയതോടെ ആളുകള്‍ കൂടി ആക്രമണം അഴിച്ചുവിടുകയായിരുന്നു. യുവാവിന് ചുറ്റും ആളുകള്‍ കൂടി.  ഇത് അറിഞ്ഞെത്തിയ സബ് ഇന്‍സ്‌പെക്റ്റര്‍ ഗഗന്‍ധീപ് സിങ് യുവാവിന് സംരക്ഷണം ഒരുക്കുകയായിരുന്നു. 

ചുറ്റു കൂടി നിന്ന ജനക്കൂട്ടം രോക്ഷാകുലരായി യുവാവിനെ മര്‍ദിക്കുന്നുണ്ട്. എന്നാല്‍ യുവാവിനെ ചേര്‍ത്ത് നിര്‍ത്തി ഇവരില്‍ നിന്ന് ഗഗന്‍ധീപ് സിങ് സംരക്ഷിക്കുകയായിരുന്നു. യുവാവിനെ സംരക്ഷിച്ചതിന് ഗഗന്‍ധീപിനെ ജനക്കൂട്ടം വിമര്‍ശിക്കുന്നത് വീഡിയോയില്‍ കാണാം. ബജ്രംഗഗളിന്റേയും വിശ്വ ഹിന്ദു പരിഷത്തിന്റേയും പ്രവര്‍ത്തകരാണ് ജനക്കൂട്ടത്തിലുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com