ഗോവയിലെ ബീച്ചില്‍ കാമുകന്റെ കണ്‍മുന്‍പില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th May 2018 10:33 AM |
Last Updated: 26th May 2018 10:33 AM | A+A A- |

പനാജി: ഗോവയിലെ ബീച്ചില്‍ കാമുകന്റെ കണ്‍മുന്‍പില്‍ വെച്ച് 20കാരിയായ യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പൊലീസ്. സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചിലാണ് സംഭവം. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അക്രമിസംഗം പകര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഇവര്‍ പണം ആവശ്യപ്പെടുകയും ചെയ്തു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധനയ്ക്കായി അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വരാന്‍ കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ എസ്പി അരവിന്ദ് ഗവാസ് പറഞ്ഞു. അക്രമികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.