തൂത്തുക്കുടി: പൊലീസ് വെടിവെച്ച് വീഴ്ത്തിയതിലൊരാള്‍ വഴിയാത്രക്കാരിയായ വീട്ടമ്മ
By സമകാലികമലയാളം ഡെസ്‌ക് | Published: 26th May 2018 09:51 AM |
Last Updated: 26th May 2018 09:51 AM | A+A A- |

ചെന്നൈ: മകള്‍ക്ക് ഭക്ഷണവുമായി പോയ വീട്ടമ്മയെയും തൂത്തുക്കുടിയില്‍ പൊലീസ് വെടിവെച്ച് വീഴ്ത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജാന്‍സി സമരത്തില്‍ സമരത്തില്‍ പങ്കെടുത്തയാളല്ലെന്ന് മകന്‍ ജോണ്‍സിന്റെ വെളിപ്പെടുത്തല്‍. ആദ്യ വെടിവെപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജാന്‍സി കൊല്ലപ്പെട്ടത്.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 102 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് നടത്തിയിരുന്നു.