ജനവികാരം സര്‍ക്കാരിനൊപ്പം; രാജ്യം അരാജകത്വത്തില്‍ നിന്നും ഭരണനിര്‍വഹണത്തിലേക്ക് മാറിയെന്ന് മോദി

കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനവികാരം സര്‍ക്കാരിനൊപ്പം; രാജ്യം അരാജകത്വത്തില്‍ നിന്നും ഭരണനിര്‍വഹണത്തിലേക്ക് മാറിയെന്ന് മോദി

കട്ടക്ക്: കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് പ്രതിപക്ഷത്തുള്ള ശത്രുക്കള്‍ ഒന്നിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ കട്ടക്കില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യം കള്ളപ്പണത്തില്‍ നിന്ന് ജനങ്ങളുടെ അഭിവൃദ്ധിയിലേക്ക് മാറി. സര്‍ക്കാരിനെതിരെ ജനവികാരമില്ല. അതിന്റെ ഫലമാണ് ജനവിധികളെന്നും മോദി പറഞ്ഞു. ഈ സര്‍ക്കാര്‍ സഞ്ചരിക്കുന്നത് ജനമനസിലൂടെയാണെന്നും മോദ പറഞ്ഞു

മിന്നലാക്രമണം പോലുള്ള കഠിനമായ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല. പ്രതിജ്ഞാബദ്ധതയിലാണ് അല്ലാതെ സംഭ്രമിപ്പിക്കലിലല്ല സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒഡീഷയില്‍ ആരോഗ്യരംഗം മോശമായ അവസ്ഥയിലാണെന്ന് മോദി പറഞ്ഞു. ഇതിനെതിരായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ അത്ഭുതപ്പടെത്തുന്നുവെന്നും മോദി പറഞ്ഞു. മഹാനദി തര്‍ക്കത്തെ തുടര്‍ന്ന് ഒഡീഷയിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com